Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി.

28 May 2026 20:30 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി

തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി, അമ്പിളി മായാത്മജൻ, നിഷ വി. നായർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, ഹെഡ്മിസ്ട്രസ് മായാദേവി, പി.ടി.എ പ്രതിനിധികളായ പി.എസ് ഷിജോ, അനൂപ് നായർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന്

ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥിനികളും ഹരിത കർമസേനയും ഒത്തുചേർന്ന് സ്കൂൾ പരിസരവും ക്ലാസ് മുറികളും പൂർണമായും ശുചീകരിച്ചു.





Follow us on :

More in Related News