Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 02:45 IST
Share News :
മസ്‌കറ്റ്: മബേലയിലെ സ്നേഹക്കൂട് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ വേറിട്ട ദൃശ്യ വിരുന്നൊരുക്കി തെയ്യക്കോലം. മസ്‌കറ്റിലെ മലയാളീ കൂട്ടയ്മയായ സ്നേഹക്കൂടിൻറെ ഓണാഘോഷ പരിപാടിയിലാണ് തെയ്യക്കോലം കെട്ടി ആടിയത് കൗതുക കാഴ്ചയായത്.
വേഷവിധാനങ്ങളോടും ചമയത്തോടും കൂടെ തെയ്യക്കോലം കെട്ടി ആടിയതാവട്ടെ, ആദ്യമായി തെയ്യക്കോലം കെട്ടുന്ന തൃശൂർ ചാവക്കാട് സ്വദേശി സുബ്രഹ്മണ്യൻ, നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഗ്ളോബൽ കോഡിനേറ്റർ കൂടിയാണ് സുബ്രഹ്മണ്യൻ.
ഓണാഘോഷത്തിനെത്തിയ കുടുംബങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് തെയ്യക്കോലത്തിൽ സുബ്രമണ്യൻ കാഴ്ചവെച്ചത്. വടക്കൻ കേരളത്തിൽ നില നിന്നുപോരുന്ന അനുഷ്ഠാന കലയെ സുൽത്താനേറ്റിൻറെ മണ്ണിൽ അവതരിപ്പിച്ചപ്പോൾ പുതു തലമുറക്കും വ്യത്യസ്ത അനുഭവമായി.
ഭഗവതി തെയ്യം ആണ് സുബ്രമണ്യൻ കെട്ടി ആടിയത്. ആയോധന കലയായ കളരിപ്പയറ്റിൽ പ്രാവീണ്യമുള്ള സുബ്രഹ്മണ്യന് ആദ്യമായി തെയ്യക്കോലം കെട്ടാൻ നറുക്കു വീണപ്പോൾ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ചാവക്കാട് വല്ലഭട്ട കളരി സംഗം ആശാൻ പത്മശ്രീ ശങ്കര നാരായണ മേനോൻറെ (ഉണ്ണി ഗുരുക്കൾ) അരുമ ശിഷ്യൻ കൂടിയാണ് സുബ്രഹ്മണ്യൻ
ചലചിത്ര നടൻ ഭീമൻ രഘുവാണ് ഓണാഘോഷ പരിപാടി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തത്. സ്നേഹക്കൂട് കൂട്ടയ്മയുടെ പ്രസിഡന്റ് പോളിതോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിമോഷ്, ജിബിൻ പാറയ്ക്കൽ, സിജുമോൻ സുകുമാരൻ എന്നിവർ സംസാരിച്ചു. തെയ്യം കൂടാതെ വിവിധ നാടൻ കലാരൂപങ്ങളും ചെണ്ടമേളവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
സിബി, സലാം, ആസിഫ് അലി, സിനു ചന്ദ്രൻ, റഹനാഫ് പുതുവന സുരേഷ്‌കുമാർ, ഷിനു, സന്തോഷ്, ഫൈസൽ, സുബ്രമണ്യം, സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.