Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2025 20:50 IST
Share News :
തലയോലപ്പറമ്പ്: ജമ്മു കാശ്മീരിലുണ്ടായ ഭീകര ആക്രമത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബുധനാഴ്ച വൈകിട്ട് തലയോലപ്പറമ്പ് ജംഗ്ഷനിൽ ദീപാജ്ഞലി നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കെ പി സി സി അംഗം അജീസ് ബെൻ മാത്യൂസ് ജീവിതം പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ച് ജ്യോതി തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി പ്രസാദ്, കെ.ഡി ദേവരാജൻ, വിജയമ്മ ബാബു, കെ.കെ ഷാജി, എം.വി മനോജ്, വി.കെ ശശിധരൻ, എം.അനിൽകുമാർ, എം.ജെ ജോർജ്ജ്, ജോൺ തറപ്പേൽ, കുമാരി കരുണാകരൻ, എസ്.ശ്യാംകുമാർ, പത്മ നന്ദനൻ, മോഹൻ തോട്ടുപുറം, കുര്യാക്കോസ് തോട്ടത്തിൽ, പോൾ തോമസ്, ശ്രീകാന്ത് സോമൻ, മർസൂക്ക് താഹ, സീതു ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.