Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 12:26 IST
Share News :
തലയോലപ്പറമ്പ് : ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന സദസ്സ് സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡോ. സി എം കുസുമന്‍ അധ്യക്ഷത വഹിച്ചു. സിപി എം ജില്ലാ കമ്മിറ്റി അംഗം കെ ശെൽവരാജ്, പി വി ഹരിക്കുട്ടൻ,വി. എൻ ബാബു, വി. കെ രവി, കെ. എസ് വേണുഗോപാൽ, ടി. സി ഷണ്മുഖൻ,എം. കെ ഹരിദാസ്, എസ്. സന്ദീപ് ദേവ്, എം. പി ജയപ്രകാശ്, കെ. കെ ബാബുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.