Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുല്ലപ്പെരിയാര്‍ ഉപസമിതി പരിശോധന തമിഴ്‌നാട് ബഹിഷ്‌കരിച്ചു

16 Oct 2024 19:21 IST

- ജേർണലിസ്റ്റ്

Share News :

ഇടക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബുധനാഴ്ച നടന്ന ഉപസമതിയുടെ പരിശോധനയും യോഗവും തമിഴ്‌നാട് ബഹിഷ്‌കരിച്ചു. അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്കള്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള അനുമതി കേരളം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് തമിഴ്‌നാടിന്റെ ബഹിഷ്‌കരണം. സെന്റര്‍ വാട്ടര്‍ കമ്മീഷനംഗം ബി. സതീഷ് ചെയര്‍മാനായ ഉപ സമിതിയാണ് അണക്കെട്ടില്‍ പരിശോധനക്കെത്തിയത്. അണക്കെട്ടിലെ പരിശോധനക്ക് മുമ്പ് കേരളം അണക്കെട്ടിലേക്ക് അറ്റകുറ്റപണികള്‍ക്കായുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്നും നടപടി വേണമെന്നും തമിഴ്‌നാട് പ്രതിനിധികള്‍ ഉപസമിതിയോടാവശ്യപ്പെട്ടു. അടുത്ത മീറ്റിങില്‍ ഇക്കാര്യം പരിഗണിക്കാമെന്ന ഉപസമിതിയുടെ മറുപടിയില്‍ തൃപ്തരാകാതെ തമിഴ്‌നാട് പരിശോധനയും തുടര്‍ന്നുള്ള കുമളി മുല്ലപ്പെരിയാര്‍ ഓഫീസിലെ മീറ്റിങും ബഹിഷ്‌കരിക്കുകയാണെന്ന് ഉപസമിതിയെ അറിയിച്ചു. തമിഴ്‌നാടിന്റെ നിലപാടിനെ തുടര്‍ന്ന് ഉപസമിതിയുടെ അണക്കെട്ടിലെ പരിശോധനയും തുടര്‍ന്നുള്ള യോഗവും നടന്നില്ല.


Follow us on :

More in Related News