Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 18:55 IST
Share News :
കോഴിക്കോട്: വർദ്ധിച്ചുവരുന്ന വേനൽ ചൂടിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി ചർച്ച ചെയ്തു.
നിർജ്ജലീകരണം, ചൂട് മൂലമുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കമ്മിറ്റി ചർച്ച ചെയ്തത്. പുറത്തിറങ്ങി പണിയെടുക്കുന്നവരുടെ ക്ഷേമം പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും
കോർ കമ്മിറ്റി ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത് കുട്ടികൾക്ക് പോഷകസമൃദ്ധവും ജലാംശം നൽകുന്നതുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ആവശ്യത്തിന് കുടിവെള്ളം, കടൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ നൽകണമെന്ന് നിർദ്ദേശിച്ചു. ജലാംശം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇവ അത്യാവശ്യമാണെന്നും കമ്മിറ്റി അംഗങ്ങൾ അഭിപ്രായെപ്പെട്ടു.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജിയണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ഷീബ പി.കെ, ഷക്കീല വഹാബ്, രാധാ സജീവ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.