Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2025 19:38 IST
Share News :
മുക്കം:കോഴിക്കോട് സുൽത്താന അക്കാദമി ഭാഷാ പുരസ്ക്കാരം പ്രഖ്യാപിച്ചു . അറബി ഭാഷയിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഷറഫുദ്ദീൻ ഫാറൂഖിയാണ് അവാർഡിന് അർഹനായത്. അറബി കവിതകളുടെയും നാടകങ്ങളുടെയും ആംഗ്യപ്പാട്ടുകളുടെയും രചയിതാവാണ്. . സബ് ജില്ല,ജില്ല. സ്റ്റേറ്റ് തലങ്ങളിൽ വിധികർത്താവായി കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്നു. സ്റ്റേറ്റ് അധ്യാപക മൽസരത്തിൽ ജേതാവായിട്ടുണ്ട്. വിധികർത്താക്കളായി പോകുന്നവർക്കുള്ള ശിൽപ്പശാലയിൽ ക്ലാസുകൾ നൽകി വരുന്നു.
വിദ്യാഭ്യാസ വകുപ്പിൻ്റെ ടക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് താമസം. എടയന്നൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക് അധ്യാപകനായിയിരുന്നു
മൊയ്തു മാസ്റ്റർ വാണിമേൽ, എസ്.വി .മുഹമ്മദലി മാസ്റ്റർ , അഹ്‌മദ് പി. സിറാജ് എന്നിവരടങ്ങുന്ന പാനലാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. നവംബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ കെ.കെ. അബ്ദുസ്സലാം (ഫോക്കസ് മാൾ) ഡയരക്ടർ സി.വി.എ. കുട്ടി ചെറുവാടി എന്നിവർ അറിയിച്ചു.
പടം :. പുരസ്ക്കാര ജേതാവ് ഷറഫുദ്ദിൻ ഫാറൂഖി'
Follow us on :
Tags:
More in Related News
Please select your location.