Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 19:15 IST
Share News :
സംസ്ഥാന സ്കൂൾ കായിക മേള; നീന്തൽ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി.
കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള നീന്തൽ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സ്വിമ്മിംഗ് പൂളിലാണ് നാല് ദിവസങ്ങളിലായി മത്സരങ്ങൾ നടത്തുന്നത്.അന്തർദേശീയ മത്സരങ്ങൾക്കുള്ളതുപോലെ ഇലക്ട്രോണിക് ടച്ച് പാട് ഉപയോഗിച്ചുള്ള ആദ്യത്തെ മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് .കേരള അക്വാട്ടിക് ഓർഗനൈസേഷന്റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.93 ഇനങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ 1400 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത് .നീന്തൽ മത്സരങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,എ ഇ ഒ സജീവ് കെ ബി, ട്രാഫിക് എസ് ഐ സി പി ബഷീർ, ചീഫ് റഫറി ജി ശ്രീകുമാർ, ഓർഗനൈസേഷൻ സെക്രട്ടറി മുഹമ്മദ് അലി പി പി , ഹാൻസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.