Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന്റെ സഹോദരി ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു

22 May 2026 20:14 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്തെ സിപിഎം നേതാവിന്‍റെ സഹോദരി ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം സിദ്ദിഖിന്റെ സഹോദരി ആണ് മരണപ്പെട്ടത്. ഇവരുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

ഹരിയാനയിലെ ഫിറോസ്പൂരിൽ വെച്ചാണ് വാഹനാപകടമുണ്ടായത്.


ടി.എം. സിദ്ദിഖിന്റെ സഹോദരി ബഷീറയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബഷീറയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഇവരുടെ രണ്ട് ആണ്മക്കൾക്കും അപകടത്തിൽ പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവരുടെ കുടുംബം വിനോദയാത്രയ്ക്കായി കാശ്മീരിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ ആയിരുന്നു അപകടം. വിവരമറിഞ്ഞ് നാട്ടിൽ നിന്നും ബന്ധുക്കൾ ഹരിയാനയിലേക്ക് പുറപ്പെട്ടു.

Follow us on :

More in Related News