Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൗനവൃതം തീർന്നു: ഹേമകമ്മറ്റിയിൽ നിലപാട് പറഞ്ഞ് അമ്മ: അറിയില്ല: പറഞ്ഞില്ല, സ്വാ​ഗതം, നല്ലത്.

23 Aug 2024 15:51 IST

Enlight News Desk

Share News :

കേരത്തിൽ ആഞ്ഞ് വീശുന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താരങ്ങളുടെ അമ്മ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. വാർത്താസമ്മേളനം നടത്തി. 

ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണെന്ന് അമ്മ അഭിപ്രായപെട്ടു.

അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. ഒളിച്ചോട്ടമല്ല

റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ . റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണെന്ന് സിദ്ധിഖ് പറഞ്ഞു.

റിപ്പോർട്ടിൽ നടപടിയെന്തെന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. 

മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്ന് സാമാന്യവത്കരിക്കുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും 2 പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Follow us on :

More in Related News