Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്‌.

06 Mar 2025 18:02 IST

CN Remya

Share News :

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്‌. ഏഴരപ്പൊന്നാന ദർശനത്തിനെത്തുന്ന ഭക്തരെ എതിരേൽക്കാൻ നാടും നഗരവും ഒരുങ്ങി. നാടിന്റെ നാനാഭാഗങ്ങളിലനിന്നായി ഭക്‌തര്‍ ഏറ്റുമാനൂരിലേക്ക്‌ ഒഴുകിയെത്തും. ഉത്സവം പ്രധാന ദിനങ്ങളിലേക്ക് അടുത്തതോടെ വൻ ഭക്തജന പ്രവാഹമാണ് ഏറ്റുമാനൂരിലെത്തുന്നത്.‌ 

രാത്രി 12ന്‌ ആസ്‌ഥാന മണ്ഡപത്തില്‍ ഏഴരപൊന്നാനകളെ ഭക്‌തര്‍ക്ക്‌ ദര്‍ശനത്തിനായി ഒരുക്കും. പുലര്‍ച്ചെ രണ്ടിനാണ്‌ വലിയ വിളക്ക്‌. ആസ്‌ഥാന മണ്ഡപത്തിലെ പീഠത്തില്‍ പ്രതിഷ്‌ഠിക്കുന്ന മഹാദേവന്റെ തിടമ്പിന്‌ ഇരുവശങ്ങളിലുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്‌.

രാത്രി 11.30ന് ശ്രീകോവിലിലനിന്നും മഹാദേവനെ ആസ്‌ഥാനമണ്ഡപത്തിലേക്ക്‌ എഴുന്നള്ളിക്കുന്നതോടെയാണ്‌ ഏഴരപ്പൊന്നാന ദര്‍ശനത്തിന്‌ ഒരുക്കം ആരംഭിക്കുന്നത്‌. 12ന് നിലവിളക്കുകളുടെയും കര്‍പ്പൂര ദീപങ്ങളുടെയും പൊന്‍പ്രഭയില്‍ ദര്‍ശനത്തിന് മണ്ഡപനട തുറക്കും.


നടതുറക്കു

ന്നതോടെ മണ്ഡപത്തിനു മുന്‍പില്‍ പൊന്നിന്‍കുടം വയ്‌ക്കും. ചെങ്ങന്നൂര്‍ പൊന്നുരുട്ടു മഠത്തിലെ പ്രതിനിധി ആദ്യ കാണിയക്കയര്‍പ്പിക്കും. തുടര്‍ന്ന്‌ ഭക്‌തര്‍ കാണിക്ക അര്‍പ്പിച്ച്‌ ഏറ്റുമാനൂരപ്പനെ വണങ്ങും


ഏറ്റുമാനൂ

ർ∙ മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിനമായ ഇന്ന് വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ അയ്മ്പൊലി സമർപ്പണം നടക്കും. മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ മഹാസഭ, കേരള വിശ്വകർമ സഭ, വിശ്വകർമ സർവീസ് സൊസൈറ്റി, തമിഴ് വിശ്വബ്രഹ്മ സമാജം മേഖലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാരിയമ്മൻ കോവിലിൽനിന്നും വൈകുന്നേരം ആറിന് ഘോഷയാത്ര ആരംഭിക്കും. 


6.30ന

താലപ്പൊലി സമർപ്പണം– എസ്എൻഡിപി, 7.30ന് അയ്മ്പൊലി സമർപ്പണം, 9ന് വിളക്ക്, 9.30ന് ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ‘ആശാനടനം’. രാത്രി 12ന് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. –സോപാനസംഗീതം കലാപീഠം അനൂപ് വെളിയന്നൂർ, അരുൺ മാരാർ. പുലർച്ചെ 2ന് വലിയവിളക്ക്– പഞ്ചവാദ്യം കീഴൂർ മധുക്കുറുപ്പ്, കീഴൂർ അനിൽ കുറിപ്പ്.

Follow us on :

More in Related News