Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമാർ കലാസദന്റെ ഓർമ്മയ്ക്കായി ശനിയാഴ്ച സ്മൃതി സന്ധ്യ

17 Jul 2024 14:33 IST

WILSON MECHERY

Share News :

ചാലക്കുടി:

അകാലങ്ങളിൽ വിട്ട് പിരിഞ്ഞ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ കുമാർ കലാസദന്റെ കുടുബത്തെ സഹായിക്കാൻ രൂപികരിച്ച സഹായനിധിയിടെ ആഭിമുഖ്യത്തില്‍ ജൂലായ് 20 ശനി വൈകീട്ട് 6 മണിയ്ക്ക് ചാലക്കുടി ഫാസ് ഓഡിറ്റോറിയത്തിൽ സ്മൃതി സന്ധ്യ സംഘടിപ്പിക്കും. എം.എൽ.എ.സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്യും.ചാലക്കുടി നഗരസഭ ചെയർ എബി ജോർജ്ജ്,വൈസ് ചെയർ പേഴ്സൻ ആലീസ് ഷിബു,ചലച്ചിത്ര സംവിധായകൻ സുന്ദർദാസ്,പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് ,ബിജു എസ് ചിറയത്ത് തുടങ്ങിയവർ പങ്കെടുക്കും.വിദ്യധരൻ മാസ്ററര്‍ സംസ്ഥാന അവാർഡ് ജേതാവ് സുദീപ് കുമാർ,പുല്ലാങ്കുൽ, കലാകാരൻ രാജേഷ് ചേർത്തല,റീന മുരളി,കലാഭവൻ ബിന്ദു, സന്നിധാനന്ദൻ,ശ്രീനാഥ് എന്നിവർ പങ്കെടുക്കുന്ന സംഗീത സന്ധ്യ അരങ്ങേറും തൃശ്ശുർ കലാസദൻ ഓർക്കസ്ട്ര ഒരുക്കും

വാർത്ത സമ്മേളനത്തിൽ അന്നമനട ബാബുരാജ് മാസ്റ്റർ,കലാഭവൻ ജയൻ,അന്നമനട സുരേഷ് മാസ്റ്റർ,പി.എം.അസ്സിസ്ക്ക,ബാബു ചാലക്കുടി,ഗായകൻ സുധീഷ് എന്നിവർ പങ്കെടുത്തു

Follow us on :

More in Related News