Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതി ഖത്തർ സി.വി ശ്രീരാമൻ സാഹിത്യ പുരസ്ക്കാരം സമ്മാനിച്ചു.

25 Nov 2024 16:09 IST

ISMAYIL THENINGAL

Share News :

ദോഹ: സംസ്കൃതി ഖത്തർ പതിനൊന്നാമത് സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം, ചൈനയിൽ സ്ഥിരതാമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാനക്ക് സമ്മാനിച്ചു. ദോഹയിലെ സാവിത്രിബായ് പുലെ പുണെ യൂണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകനും, നടനും തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ മധുപാലാണ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചത്. സി.വി ശ്രീരാമൻ്റെ എക്കാലവും പ്രസക്തമായ കഥകളുടെ അതേ വഴിയിലൂടെ ഉള്ള കഥയാണ് ഫർസാനയുടെ സമ്മാനാർഹമായ "ഇസ്തിഗ്ഫാർ" എന്ന ചെറുകഥയെന്ന് സി.വി ശ്രീരാമൻ അനുസ്മരണ പ്രസംഗത്തിൽ മധുപാൽ പറഞ്ഞു.


സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി പുരസ്‌കാരത്തിന്റെ നാൾ വഴികളും പുരസ്‌ക്കാര നിർണയരീതികളും വിശദമാക്കി. ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്നു ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്.

പ്രശസ്ത കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതിസമ്മാൻ ജേതാവുമായ പ്രഭാവർമ്മ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ വി.ഷിനിലാലും, എസ്.സിത്താരയും അംഗങ്ങളായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.


കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ.എം സുധീർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പുരസ്‌കാര ജേത്രി ഫർസാന മറുപടി പ്രസംഗം നടത്തി. സംസ്‌കൃതി പ്രസ്ദ്ധീകരണമായ "മിഴിയുടെ" പതിനാലാം പതിപ്പ് പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും, ജിജേഷ് കൊടക്കൽ നന്ദിയും പറഞ്ഞു.

Follow us on :

More in Related News