Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമര കേരളം പ്രതിഷേധം നാളെ

31 Oct 2025 22:14 IST

UNNICHEKKU .M

Share News :



മുക്കം: കാട്ട് പന്നികളുടെ ശല്യം പ്രതിസന്ധി കർഷകർ കേരളപ്പിറവി ദിനത്തിൽ സമര കേരളം പ്രതിഷേധ പ്രകടനം നടത്തുന്നു.   നഗരസഭയിലെ വർദ്ധിച്ച് വരുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാര നടപടികൾ സ്വീകരിക്കാത്തതിലുംമുക്കം നഗരസഭ ഭരണാധികാരികൾ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് നവംബർ 1 ന് വൈകിട്ട് 3 മണിക്ക് അഗസ്ത്യൻ മുഴിയിൽ നിന്ന് മുക്കത്തേയ്ക്ക് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ)ന്റെ നേതൃത്തത്തിൽ നടക്കുന്ന... "സമര കേരളം".....പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടപ്പിക്കുന്നത്.. കിഫ ചെയർമാൻ അഡ്വ: അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യും. വിജയിപ്പിക്കുന്നതിനായി 51 അംഗ സ്വാഗതസംഘം കമ്മറ്റി അഗസ്ത്യമുഴി എയൂ പി സ്ക്കുളിൽ വച്ച് രൂപവത്ക്കരിച്ചു. സുബ്രമണ്യൻനായർ, മുനീർ മുത്താലം, ബഷീർ അമ്പലത്തിങ്ങൽ, റുഖിയ ടീച്ചർ, സുധാകരൻ കപ്പിയെടത്ത്, വേണു നായർ തുടങ്ങിയവർ സംസാരിച്ചു ,.പത്മ ,പ്രകാശൻ (ചെയർമാൻ) വിനോദ് മണാശ്ശേരി (കൺവീനർ) ഷാജി രാജ് ലങ്കയിൽ (ട്രഷർ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News