Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 18:26 IST
Share News :
കടുത്തുരുത്തി: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാളിന് കൊടിയേറി. ജനുവരി ഏഴ് വരെയാണ് തിരുനാള്‍ ആഘോഷം നടക്കുക. ഇന്ന് (ചൊവ്വ്) വൈകുന്നേരം മൂന്നിന് സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൈാസൈറ്റി മുട്ടുചിറ ഏരിയ കൗണ്‍സില്‍ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി ഹോം പാലാ പ്രോജക്ടിന്റെ സഹായത്തോടെ നിര്‍മിച്ച മൂന്ന് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റ് എന്നിവ നടന്നു. ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. ജനുവരി ഒന്ന് മുതല്‍ നാല് വരെ വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് രാത്രി ഒമ്പത് വരെ ബ്രദര്‍ സന്തോഷ് കരുമാത്ര ഷെക്കീന ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍. അഞ്ചിന് രാത്രി ഏഴിന് മണിക്ക് നവപ്രദക്ഷിണസംഗമം, രാക്കുളിദീപം തെളിക്കല്‍, പട്ടണപ്രദക്ഷിണം. ആറിന് രാവിലെ പത്തിന് തിരുനാള്‍ റാസ, സന്ദേശം - കര്‍ദിനാള്‍ മാര്‍.ജോര്‍ജജ്ജ് കൂവക്കാട്ട്, പൂജരാജാക്കന്മാരുടെ സന്ദര്‍ശനം, കുമ്പിടീല്‍, പ്രദക്ഷിണം എന്നിങ്ങനെയാണ് തിരുനാള്‍ തിരുകര്‍മങ്ങള്‍ നട
ക്കുന്നതെന്ന് വികാരി ഫാ.ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ.മാത്യു വാഴചാരിക്കല്‍, ഫാ.ജോസഫ്, ചെങ്ങഴശ്ശേരില്‍, എ.എം. മാത്യു അരീക്കതുണ്ടത്തില്‍, ജോയി കക്കാട്ടില്‍, രാജു ലൂക്കോസ് അരുകുഴുപ്പില്‍, ജോസ് കക്കാട്ടില്‍ എന്നിവര്‍ കടുത്തുരുത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.