Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ വാഹനാപകടം: കാസർകോട് മഞ്ചേശ്വരം സ്വദേശി അടക്കം രണ്ടുപേർ മരിച്ചു.

21 Oct 2025 02:42 IST

ISMAYIL THENINGAL

Share News :

ദോഹ: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ സ്വദേശിയായ ദീപേന്ദ്ര എന്നിവരാണ് ദോഹയിലെ അൽ കീസ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.


സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്. മൊബൈൽ പഞ്ചർ ജീവനക്കാരനാണ് ദീപേന്ദ്ര. ഇരുവരും കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു.

പരേതനായ അബൂബക്കർ ആണ് ഹാരിഷിന്റെ പിതാവ്. മാതാവ്: പാത്തുഞ്ഞി. ഭാര്യ: ആമിന.ഹാരിഷിന് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണുള്ളത്. സഹോദരങ്ങൾ: നവാസ്, മുനീർ, അൻസാർ, സക്കരിയ, ഫൗസിയ, പരേതനായ ഇംത്യാസ്.


നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10.20ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.






Follow us on :

Tags:

More in Related News