Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 16:43 IST
Share News :
ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ‘നാട്ടൊരുമ’ പോസ്റ്റർ പ്രകാശനം നടത്തി.
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘നാട്ടൊരുമ’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഖത്തർ കെഎംസിസി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
കാസറഗോഡ് മണ്ഡലം പ്രസിഡന്റായ ഹാരിസ് എരിയാൽ ‘നാട്ടൊരുമ’യുടെ പോസ്റ്റർ അൻവർ കടവത്തിന് കൈമാറി പ്രകാശനം നിർവഹിച്ചു. അതോടൊപ്പം, പരിപാടിയുടെ ഭാഗമായ ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്ങാടി അബ്ദുൽ റഹിമാൻ എരിയാലിന് കൈമാറി.
പരിപാടിയിൽ നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്‌റഫ് മഠത്തിൽ, അക്‌ബർ കടവത്, സിദ്ദിഖ് പടിഞ്ഞാറ്, റഹീം ബളൂർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഒരു ദിവസം നാടിന്റെ ഓർമ്മകളിലേക്ക് തിരികെ പോവാനും, നാട്ടിൻപുറത്തിന്റെ സാദ്ധ്യതകളേയും നാടൻ സംസ്കാരത്തേയും സ്മരിപ്പിക്കുന്നവയുമായി ഒരു കൂട്ടായ്മ ഒരുക്കുകയാണ് ‘നാട്ടൊരുമ’ എന്ന പരിപാടിയിലൂടെ കമ്മിറ്റി ലക്ഷ്യമിടുന്നത്.
പണ്ടത്തെ നാടൻ കായിക മത്സരങ്ങൾ, ക്രിക്കറ്റ് മത്സരം, നാടൻ വിഭവങ്ങളുടെയും ഓർമ്മകളുടെയും രുചികൾ, കലാസാംസ്കാരിക പ്രകടനങ്ങൾ തുടങ്ങി സമ്പന്നമായ പരിപാടികൾ ‘നാട്ടൊരുമ’ ദിനത്തിൽ അണിയിച്ചൊരുക്കപ്പെടും.
“ചെറുതായി ഒരു വിശ്രമം, ഒരു ദിവസം, ഒരു കൂട്ടായ്മക്കായി…”
എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ‘നാട്ടൊരുമ’ പരിപാടിയിലേക്ക് ഖത്തറിലെ എല്ലാ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് നിവാസികളെയും കമ്മിറ്റി ഹൃദയപൂർവം സ്വാഗതം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.