Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2026 17:43 IST
Share News :
കോട്ടയം: ധനമന്ത്രി കെ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനക്ഷേമത്തിന് ഊന്നൽ നൽകുന്ന മാതൃകാപരമായ ബജറ്റ് ആണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ക്ലാസുകൾ വരെ ഉയർത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സുവർണ ഏടാണ്. വയോജനങ്ങളുടെ പരിരക്ഷയ്ക്ക് നൽകിയ ഉയർന്ന പരിഗണന പ്രത്യേകം എടുത്തു പറയേണ്ടതാണ്. അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സംസ്ഥാനത്തിന് അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കിടയിലും ബഡ്ജറ്റിലൂടെ ജനങ്ങളുടെ നികുതിഭാരം വർദ്ധിപ്പിച്ചില്ല. എൽഡിഎഫ് സർക്കാരിൻ്റെ മുഖമുദ്രയായ ക്ഷേമ പ്രവർത്തനങ്ങളും വികസന കുതിപ്പും തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബജറ്റ് എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
Follow us on :
Tags:
Please select your location.