Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒളിംപിക്സ് ജേതാക്കളെ അവഗണിച്ചു; ഇന്ത്യൻ ഒളിംപിക് അസോസിയേഷനെതിരെ പി.ടി.ഉഷ

01 Oct 2024 12:34 IST

Shafeek cn

Share News :

ന്യൂഡൽഹി: പാരിസ് ഒളിംപിക്സ് ജേതാക്കൾക്ക് ഇനിയും ആദരമൊരുക്കാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷനെതിരെ ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ. ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾ ഇതിൽ താൽപര്യക്കുറവ് കാണിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഉഷ പ്രതികരിച്ചു.


ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും, ഭരണസമിതി അംഗങ്ങളുമായുള്ള ഭിന്നതയ്ക്കിടെ ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ തുറന്നടിച്ചു.‘ഓഗസ്റ്റ് പകുതിയോടെ താരങ്ങളെല്ലാം മടങ്ങിയെത്തിയിട്ടും ഒരു അനുമോദനച്ചടങ്ങു സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനോ തുടർ നടപടിയെടുക്കാനോ ഭരണസമിതിക്കു സാധിച്ചില്ല’ – ഉഷ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


ഒളിംപിക്സിനു മുൻപ് അനുബന്ധ ധനസഹായമെന്ന നിലയിൽ താരങ്ങൾക്കു 2 ലക്ഷം രൂപ വീതവും പരിശീലകർക്ക് 1 ലക്ഷം രൂപ വീതവും അനുവദിക്കണമെന്ന ശുപാർശ ഐഒഎ ഫിനാൻസ് കമ്മിറ്റി തടഞ്ഞിരുന്നു വെന്നും ഐഒഎ ട്രഷറർ സഹ്‌ദേവ് യാദവാണ് ഇതിനു പിന്നിലെന്നും ഉഷ ആരോപിച്ചു. 2021ൽ ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അന്നത്തെ ഭരണസമിതി സ്വീകരണമൊരുക്കിയിരുന്നുവെന്നും ഉഷ പറഞ്ഞു.

Follow us on :

More in Related News