Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംസിംഗേർസ് നിങ്ങൾക്കും പാടാം കൂട്ടായ്മയ്ക്ക് തുടക്കമായി

24 Feb 2025 09:36 IST

AJAY THUNDATHIL

Share News :


തിരുവനന്തപുരം: പുതുഗായകരെ കണ്ടെത്തുവാനും അവരെ മുൻനിരയിൽ എത്തിക്കുവാനും ലക്ഷ്യമിട്ടുള്ള പ്രേംനസീർ സുഹൃത് സമിതിയുടെ "നിങ്ങൾക്കും പാടാം" എന്ന പുതിയ കൂട്ടായ്മയുടെ ഉത്ഘാടനം ഗസൽ ഗായകൻ ഡോ എ കെ ഹരികുമാർ നിർവ്വഹിച്ചു. വട്ടിയൂർക്കാവ് ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നീലക്കുയിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടൻ മഞ്ജിത്, ഗാനാലാപന രംഗത്ത് 50 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖർ, നൻമ മാപ്പിള പാട്ട് പുരസ്ക്കാരം നേടിയ ഗായിക ബദറുന്നിസ എന്നിവർക്ക് ഗായകൻ ഹരികുമാർ ഉപഹാരസമർപ്പണം നടത്തി. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ഷംസുന്നീസ സൈനുൽ ആബ്ദീൻ, ഡോ ഗീതാഷാനവാസ്, ഗോപൻ ശാസ്തമംഗലം, അഡ്വ :ഫസിഹ, അജിത് കുമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് പ്രേംസിംഗേർസ് ഗാനമേളയും നടന്നു.

Follow us on :

More in Related News