Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേംസിംഗേർസ് സംഗീത കൂട്ടായ്മ സംഗീത വിദ്യാരംഭം കുറിച്ചു

15 Oct 2024 10:08 IST

AJAY THUNDATHIL

Share News :



തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംസിംഗേർസ് ഗായകർക്കായി ഒരുക്കിയ വിദ്യാരംഭ ദിനത്തിലെ സംഗീത വിദ്യാരംഭം കുറിക്കലിൽ വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ ബൈജുവും പങ്കാളിയായി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവാണ് ഗായകർക്കും കൗൺസിലർക്കും സംഗീത വിദ്യാരംഭം കുറിച്ചത്. "സംഗീതത്തെയും പാട്ടിനെയും ഏറെ ഇഷ്ടപ്പെട്ടതിനാലാണ് പൊതു പ്രവർത്തകനായ താൻ പാട്ട് പഠിക്കുവാൻ താൽപര്യം കാണിച്ചതെ"ന്ന് ബൈജു പനത്തുറ അറിയിച്ചു. സംഗീത സംവിധായകൻ ദർശൻ രാമൻ ചടങ്ങ് ഉൽഘാടനം ചെയ്തു.

സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് കുമാർ എന്നിവർ സംബന്ധിച്ചു. പ്രേംസിംഗേർസിലെ 15 ഓളം ഗായകർ പങ്കെടുത്ത് സംഗീത വിദ്യാരംഭം കുറിച്ചു.

Follow us on :

More in Related News