Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിമുഖം സിനിമ സംവിധായകൻ്റെ പുസ്തകം പ്രകാശിതമായി

29 Nov 2024 08:26 IST

AJAY THUNDATHIL

Share News :



     പ്രതിമുഖം എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകന് വ്യത്യസ്ഥ ദൃശ്യാനുഭൂതി സമ്മാനിച്ച രചയിതാവും സംവിധായകനുമായ വിഷ്ണു പ്രസാദിന്റെ "നിയോ റിയലിസം അടൂർ സിനിമകളിൽ" എന്ന പുസ്തകം തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ രംഗശാലയിൽ നടത്തപ്പെട്ട "വായനയും വ്യവഹാരവും"എന്ന ഗവേഷണാധിഷ്ഠിത ദേശിയ സെമിനാറിൽ വെച്ച് ഇ. പി. രാജാഗോപാലൻ മാസ്റ്റർ പ്രകാശനം ചെയ്തു സാഹിത്യ പഠന വിഭാഗം വകുപ്പ് മേധാവി ഡോ. മുഹമ്മദ്‌ റാഫി, ഡോ. രോഷ്നി സ്വപ്ന എന്നിവരും നിരവധി ഗവേഷകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സ്ഥിരമായി കണ്ടും കേട്ടും വായിച്ചും പഴകിയ ചലച്ചിത്രാധിഷ്ഠിത പഠന രചനാഭാഷയിൽ നിന്നും ഈ ഗ്രന്ഥം വ്യത്യസ്ഥ ഭാഷ ശൈലിയും അവതരണ പാടവവും പിന്തുടരുന്നു എന്ന് രാജാഗോപാലൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഈ ഗ്രന്ഥത്തിന് കവർ പേജ് ഒരുക്കിയത് ഷെമീo ആണ്. വിപിൻദാസ് ബുക്ക്‌ ഡിസൈൻ ചെയ്തിരിക്കുന്നു. പബ്ലിഷ് ചെയ്തിരിക്കുന്നത് ഗയ പുത്തകചാല തൃശൂർ ആണ്. വിഷ്ണു വർദ്ധൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന രചയിതാവ് വിഷ്ണു പ്രസാദ് (ചലച്ചിത്ര സംവിധായകൻ )തിരുവല്ല താലുക്കിൽ കുറ്റൂർ വില്ലേജിൽ ഓതറ എന്ന ഗ്രാമത്തിൽ 1984 MAY 8 തീയതി ജനിച്ചു. തിരുവല്ല മാർ തോമ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാല യിൽ നിന്നും നാടകത്തിൽ ബിരുദനന്തരബിരുദവും തിരുവനന്തപുരം കേരള സർവ്വകലാശാലയിൽ നിന്നും നാടകം, ചലച്ചിത്രസൗന്ദര്യ ശാസ്ത്രം വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ M. phil ലും ഇപ്പോൾ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ സാഹിത്യ പഠന വിഭാഗത്തിൽ ചലച്ചിത്ര സൗന്ദര്യ ശാസ്ത്രത്തിൽ ഗവേഷകനുമാണ്. ചലച്ചിത്രത്തിൽ ആയാലും എഴുത്തിൽ ആയാലും തനിക്കു ലഭിക്കുന്ന മാധ്യമം ഏതുതന്നെ ആയാലും അതിൽ തനതായ കയ്യൊപ്പ് പതിപ്പിക്കാൻ വിഷ്ണു പ്രസാദ് എന്ന സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്. സിനിമയെ താൻ സമീപിക്കുന്നത് വിനോദ ഉപധിയായോ ജീവിതോപാധിയായോ മാത്രമല്ല മറിച്ചു പഠന വിഷയമായി കൂടി ആണെന്നും സിനിമ പഠിക്കുകയല്ല തന്റെ പ്രധാന ലക്ഷ്യം സിനിമയെ പഠിക്കൽ ആണെന്നും പ്രതിമുഖം എന്ന സിനിമയുടെ സംവിധായകൻ വിഷ്ണു പ്രസാദ് സാക്ഷ്യപ്പെടുത്തി. പ്രതിമുഖം എന്ന ചിത്രം പോലെ തന്നെ വ്യത്യസ്ഥ പ്രമേയവും വ്യത്യസ്ഥ അവതരണ ശൈലിയുമായി പ്രേക്ഷകരുടെ മുൻപിലേക്ക് വരാൻ തന്റെ ജലജ്വാലകൾ, അടവി, എന്നി ചിത്രങ്ങൾ തയ്യാറെടുക്കുകയാണെന്നും വിഷ്ണു പ്രസാദ് കൂട്ടിച്ചേർത്തു.

വാർത്താ പ്രചരണം അജയ് തുണ്ടത്തിൽ ........

Follow us on :

More in Related News