Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 15:14 IST
Share News :
പോട്ട:
ഡിസംബർ 25 മുതൽ 31 വരെ പോട്ട കെ ഇ സി യു പി സ്കൂളിൽ വെച്ച് നടക്കുന്ന പോട്ട ഫെസ്റ്റിൻ്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉൽഘാടനം നഗരസഭ ചെയർമാൻ എബി ജോർജ് നിർവ്വഹിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കുന്ന കാടിനുള്ളിലൂടെ സഞ്ചരിച്ച് കാണാവുന്ന ഏറെപ്രത്യേകതകളോടെയുള്ള പുൽക്കൂട് പ്രധാന ആകർഷണമാണ്. ചലിക്കുന്ന പാപ്പ, തിരിച്ച് സംസാരിക്കുന്ന പാപ്പ എന്നിവയുണ്ടാകും. ഡിസംബർ 24 ന് പുൽക്കൂട് ഉൽഘാടനം ചെയ്യും. 25 ന് കൊച്ചിൻ കലാഭവൻ്റെ ഗാനമേള, 26 ന് പാലക്കാട് പിറന്ന മണ്ണിൻ്റെ നാടൻ പാട്ട്, 27ന് പ്രദേശവാസികളായ കലാകാരൻമാരുടെ സ്റ്റേജ് ഷോ , 28 ന് അമ്മ കമ്മ്യൂണിക്കേഷൻസ് ഒരുക്കുന്ന ചാക്യാരും ചങ്ങാതിമാരും, 29ന് DJ with ചെണ്ട, 30 ന് സിനിമാറ്റിക് ഡാൻസ് സ്റ്റേജ് ഷോ , 31 ന് ആയിരം പാപ്പമാർ അണിനിരക്കുന്ന മെഗാ കരോൾ തുടർന്ന് ആലപ്പുഴ ഭീമ ബ്ലൂഡയമണ്ട് ഒരുക്കുന്ന ഗാനമേള എന്നിവയുണ്ടാവും. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി അമ്യൂസ്മെൻ്റ് പാർക്ക്, വിവിധയിനം സ്റ്റാളുകൾ ഫുഡ്ഡ് കോർട്ട് എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാർഡ് കൗൺസിലർ വത്സൻചമ്പക്കര അദ്ധ്യക്ഷനായി. ജിജി ജോൺസൻ , പ്രീത സന്തോഷ്, പോൾസൻ മേലേപ്പുറം, ഷാൻ്റോ എ വി , ബീന ഡേവിസ്, ഡെയ്സൻ മേനാച്ചേരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.