Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാന് മർദ്ധനം; മൂന്ന് പേർ പിടിയിൽ

25 Jul 2026 23:23 IST

NewsDelivery

Share News :

പരപ്പനങ്ങാടി: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മദ്യപാനികളായ സംഘത്തിന്റെ ആക്രമണത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാന് മർദനമേറ്റു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാനായ ഷവാബ്ആണ് ആക്രമണത്തിനിരയായത്.

ട്രെയിനിൽ നിന്ന് സ്റ്റേഷനിലിറങ്ങിയ മദ്യപാനികളായ സംഘമാണ് സ്റ്റേഷൻ ജീവനക്കാരനെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ ഷവാബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് രണ്ട് പേരെ പരപ്പനങ്ങാടി പോലീസും ഒരാളെ കോഴിക്കോട് റെയിൽവേ പോലീസും പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News