Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2026 09:56 IST
Share News :
മുക്കം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് യൂണിറ്റ് സമ്മേളനം ശക്തമായി ആവശ്യപ്പെട്ടു.
സൗത്ത് കൊടിയത്തൂർ ദഅവ സെൻ്ററിൽ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കവിതാ ടീച്ചർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ മജീദ് മൂലത്ത് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ദേശീയ സംസ്ഥാന അധ്യാപക അവാർഡ്, കേരളാ ഫോക്‌ലോർ അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ, കേരളാ ടെലിവിഷൻ അവാർഡ്, ഫിലിം സിറ്റി അവാർഡ് എന്നിവ നേടിയ പ്രമുഖ ഹോം സിനിമാ സംവിധായകൻ സലാം കൊടിയത്തൂർ എന്നിവരെ വിശിഷ്ടാതിഥികൾ ഉപഹാരം നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ് വി.പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി. അബൂബക്കർ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ മജീദ് കിളിക്കോട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി, ബ്ലോക്ക് പ്രസിഡൻ്റ് കെ അബ്ദുറഹിമാൻ, സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്റർ, എം.സി. മുഹമ്മദ് അൻവർ, എ. അനിൽകുമാർ , പി.ആലിക്കുട്ടി, അഹമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ : വി. പി പുഷ്പ നാഥൻ സ്വാഗതവും പി. അയ്യൂബ് നന്ദിയും പറഞ്ഞു.
Follow us on :
Please select your location.