Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 02:10 IST
Share News :
ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം പാരീസ് ഫുഡ് ഇന്റർനാഷണൽ നടത്തിയ ബിരിയാണി പാചക മത്സരം വ്യത്യസ്ത കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. ബർവ മദീനത്നയിൽ നടന്ന ബിരിയാണി പാചക മത്സരത്തിൽ 50ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
മുഹമ്മദ് ജമാൽ (ഹിൽട്ടൺ ദോഹ), സാം കുട്ടി ചെല്ലപ്പൻ (റെസ്റ്റോറെന്റ് ഷെഫ് പിള്ളയ് ), ഷഹാന ഇല്യാസ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു.
ഫർഹാന അൻവർ, റജീന മജീദ്, റൈസ ഷമീം തുടങ്ങിയവർ മൽസരത്തിൽ വിജയികളായി. തുടർന്നു നടന്ന മ്യൂസിക്കൽ ഈവന്റിൽ പ്രശസ്ത ഗായകൻ താജുദ്ധീൻ വടകര നേതൃത്വം നൽകി. തുടർന്നും ബിരിയാണി പാചക മത്സരങ്ങളും മറ്റു മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് പാരിസ് ഫുഡ് ഇന്റർനാഷണൽ പ്രതിനിധികളായ ജാഫർ തെനങ്കാലിൽ, പി.എസ്.എം ഷാഫി തുടങ്ങിയവർ അറിയിച്ചു. ബിൻദാസ് ബസ്മതി ഉപയോഗിച്ചുള്ള ചിക്കൻ ബിരിയാണി മാത്രമാണ് പാചകം ചെയ്യേണ്ടത് എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത.
Follow us on :
Tags:
More in Related News
Please select your location.