Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി കേളപ്പൻ നായരുടെ മുപ്പത്തിമൂന്നാം ചരമവാർഷികദിനം

01 Aug 2025 13:34 IST

Asharaf KP

Share News :

മൊകേരി : പി. പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗോവാ വിമോചന പോരാളിയും സി പി ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിമൂന്നാം ചരമവാർഷികദിനമായ ആഗസ്റ്റ് 1 മൊകേരിയിൽ സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ എം.പി. കുഞ്ഞിരാമൻ പതാക ഉയർത്തി. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:പി ഗവാസ് അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം രജീന്ദ്രൻ കപ്പള്ളി കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻ ദാസ് ,എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ടി സുരേന്ദ്രൻ ,സി രാജീവൻ ,എം പി കുഞ്ഞിരാമൻ, പി പി ശ്രീജിത്ത് കെ കെ സത്യ നാരായണൻ ,കെ ചന്ദ്രമോഹനൻ, വി പി നാണു, എം.പി. ദിവാകരൻ, എം.പി. ശിവനന്ദ,സി പി ബാലൻ പ്രസംഗിച്ചു

Follow us on :

More in Related News