Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:57 IST
Share News :
കടുത്തുരുത്തി: എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/94 മുതൽ 09/2024 വരെ രേഖപ്പെടുത്തിയിട്ടള്ളവർ) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റർ ചെയ്തവർ,
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞശേഷം യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർ, ആരോഗ്യപരമായ കാരണങ്ങളാലും ഉപരിപഠനത്തിന് പോകേണ്ടി വന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് പൂർത്തിയാക്കാനാവാതെ വിടുതൽ ചെയ്തവർ, രാജി വെച്ചവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമനാധികാരിയിൽനിന്ന് നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർ എന്നിവർക്കു സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാനടപടിയുടെ ഭാഗമായോ ലഭിച്ച ജോലിയിൽ മന:പൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഏപ്രിൽ 30 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ അപേക്ഷ സ്വീകരിക്കും. രജിസ്‌ട്രേഷൻ കാർഡും അസൽ രേഖകളും സഹിതം നേരിട്ടോ ദൂതൻ മുഖേനയോ അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും രജിസ്ട്രേഷൻ പുതുക്കാം. വിശദവിവരത്തിന് ഫോൺ: 0484-2312944.
Follow us on :
Tags:
More in Related News
Please select your location.