Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാട്ടം ബെസ്റ്റ് പെർഫോമൻസ് ടീം അവാർഡ് കരിങ്ങാച്ചിറ മൗല ദഫ് മാപ്പിള കലാ സംഘത്തിന്

17 Sep 2024 20:31 IST

WILSON MECHERY

Share News :

 

മാള: മാള സൗഹൃദ കൂട്ടായ്മ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ ഓണാട്ടം സാംസ്കാരിക ഘോഷയാത്രയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമിനുള്ള അവാർഡിന് കരിങ്ങാച്ചിറ മൗല ദഫ് മാപ്പിള കലാ സംഘം അർഹരായി. കരിങ്ങാച്ചിറയിൽ നബിദിനാഘോഷ പരിപാടികളോട നുബന്ധിച്ച് നടത്തിയ ചടങ്ങിൽ എം പി ബെന്നി ബഹനാൻ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് ദഫ് മുട്ട് പരിശീലിപ്പിച്ച മുഹമ്മദ് ഫാറൂഖിനെ ചടങ്ങിൽ ആദരിച്ചു. മാള സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് റാഫി പ്രവീൺ പുരുഷോത്തമൻ, പ്രേം ലാൽ, ജെഫ് മാള, പ്രസ്റ്റോ സിൽവൻ, അജയ് ഇളയത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പുത്തൻചിറ ഗ്രാമപഞ്ചായത്ത് അംഗം വി എ നദീർ, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സാലി സജീർ മാങ്കപ്പാടൻ, പി ഐ നിസാർ, സിജിൽ കരിങ്ങാച്ചിറ, സുൽഫിക്കർ ബൂട്ടൊ, സജി കുന്നത്തേരി, നിയാസ് എന്നിവർ സംസാരിച്ചു


Follow us on :

More in Related News