Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 20:38 IST
Share News :
കടുത്തുരുത്തി: മള്ളിയൂർ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു.
എല്ലാദിവസവും രാവിലെ ആറ് മണിക്ക് പിറവം ഡിപ്പോയിൽ നിന്നു തുടങ്ങുന്ന കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് സർവീസ് രാവിലെ 6.45-ന് മള്ളിയൂർ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഏഴിന് മള്ളിയൂരിൽനിന്നും പുറപ്പെട്ട് കുറുപ്പന്തറ-ഏറ്റുമാനൂർ-കോട്ടയം വഴി എടത്വാ പള്ളി, ചക്കുളത്തുകാവ്, 9.45-ന് മണ്ണാറശാല ക്ഷേത്ര ത്തിലെത്തും. മടക്കയാത്രയിൽ മണ്ണാറശാലയിൽനിന്നും ആരംഭിച്ച് കോട്ടയം-കുറുപ്പന്തറ-കടുത്തുരുത്തി-വൈക്കം വഴി വൈറ്റിലയിൽ അവസാനിക്കുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മള്ളിയൂർ ക്ഷേത്രകമ്മിറ്റി തയ്യാറാക്കിയ നിവേദനം മോൻസ് ജോസഫ് എം.എൽ.എ. സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസ് അനുവദി ച്ചത്. രാവിലെ 9.45-ന് മള്ളിയൂർ ക്ഷേത്രാങ്കണ ത്തിൽ പുതിയ സർവീസിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം .എൽ.എ.
നിർവഹിച്ചു..
Follow us on :
Tags:
More in Related News
Please select your location.