Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവരാത്രി ആഘോഷം; കലാപീഠം അദ്ധ്യപകർ വൈക്കം മഹാദേവ ക്ഷേത്രത്തിൽ അവതരിപ്പിച്ച നാദസ്വര കച്ചേരി ഭക്തരുടെ മനം കവർന്നു.

30 Sep 2025 21:16 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര കലാപീഠത്തിന്റെ നേതൃത്തിൽ നടത്തുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കലാപീഠം അദ്ധ്യപകർ അവതരിപ്പിച്ച നാദസ്വര കച്ചേരി ഭക്തരുടെ മനം കവർന്നു.

ഹരിപ്പാട് വി മുരുകദാസ് , കാവാലം ഷാജികുമാർ എന്നിവർ നാദസ്വരവും കലാപീഠം പ്രിൻസിപ്പൽ എസ് പി. ശ്രീകുമാർ , അദ്ധ്യാപകൻ തൃപ്പൂണിത്തുറ ശ്രീകുമാർ എന്നിവർ മൃദംഗവും ഒരുക്കി.

അനിൽകുമാർ , സംജിത് സാജൻ, നവനിത് കൃഷ്ണൻ എന്നിവരുടെ തായമ്പകയും നടന്നു. ബുധനാഴ്ച വൈകിട്ട് 6.30 ന് കലാപീഠം ജയ കൃഷ്ണന്റെ കൊട്ടിപ്പാടി സേവ 2 ന് രാവിലെ 6.30 ന് കലാപീഠം ബിലഹരി എസ്. മാരാരുടെ കൊട്ടിപ്പാടി സേവ 7.30 ന് വിദ്യാരംഭം കണ്ണൂർ ഡെപ്യൂട്ടി കളക്ടർ പി.ജി. മിനി, വൈക്കം രാമചന്ദ്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വൈകിട്ട് 5 ന് മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റത്തിന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് ദീപം തെളിയാക്കും. തുടർന്ന് സോപാന സംഗീതം,കേളികൊമ്പ് പറ്റ്, നാദസ്വരം ,തകിൽ, പഞ്ചവാദ്യം പഞ്ചാരിമേളം എന്നിവയിൽ അരങ്ങേറ്റം നടക്കും.

Follow us on :

More in Related News