Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെപ്തംബർ 13 ന് നടക്കുന്ന നായർ മഹാസമ്മേളനം; വൈക്കത്ത് സംയുക്ത പൊതുയോഗം നടത്തി.

03 Sep 2025 17:23 IST

santhosh sharma.v

Share News :

വൈക്കം: താലൂക്ക് നായർ മഹാസമ്മേളനത്തോടനുബന്ധിച്ച് കരയോഗ, വനിതാസമാജ ഭാരവാഹികളുടെ സംയുക്ത പൊതുയോഗം നടത്തി. വൈസ് പ്രസിഡൻ്റ് പി. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. 97 കരയോഗങ്ങളിൽ നിന്നും വനിതാസമാജങ്ങളിൽ നിന്നുമായി പ്രസിഡൻ്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രൽ റോൾ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുത്തു. 13 ന് നടക്കുന്ന നായർ മഹാസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ യോഗം വിലയിരുത്തി. 9 ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന പതാക, കൊടിമര, കൊടിക്കയർ, ഛായ ചിത്ര ഘോഷയാത്രകൾക്ക് ശേഷം വൈകിട്ട് 5 ന് ബീച്ച് മൈതാനിയിലെ മന്നം നഗറിൽ പതാക ഉയർത്തും. സമ്മേളനത്തിൻ്റെ പോസ്റ്റർ യോഗത്തിൽ പുറത്തിറക്കി. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, പി. എസ് വേണുഗോപാൽ, എൻ. മധു, കെ. എൻ സജീവ്, പി. എൻ രാധാകൃഷ്ണൻ, കെ. അജിത്, ശ്രീനിവാസ് കോയ്ത്താനം,, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News