Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 19:28 IST
Share News :
മുക്കം:ജാതി സർട്ടിഫിക്കറ്റ് അവകാശമാണ് ഔദാര്യമല്ല എന്ന മുദ്രാവാക്യം ഉയർത്തി പട്ടികജാതി ക്ഷേമസമിതി (പി കെ എസ് ) സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി.അടിസ്ഥാന രഹിതമായ കാരണങ്ങൾ കാണിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക, ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ മനുഷ്യൻ സാധ്യമല്ലാത്ത നിബന്ധനകൾ ഏർപ്പെടുത്താതിരിക്കുക. എന്നി ആവശ്യങ്ങളാണ് പി കെ എസ് ഉന്നയിക്കുന്നത്. താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി കെ ബാബു ഉൽഘാടനം ചെയ്തു. പി കെ എസ് ജില്ലാ വൈസ് പ്രിസഡണ്ട് പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു.സി.എൻ വിശ്വൻ, കെ.ബി ജിത, ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു. ഏരിയാ പ്രിസഡണ്ട് പി.കെ ബാബു സ്വാഗതവും, വിനയകുമാർ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.