Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 20:40 IST
Share News :
വൈക്കം: കിഴക്കേനട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും കൊടിയേറ്റും ഭക്തി സാന്ദ്രമായി. തന്ത്രി നാഗമ്പുഴിമന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രഭാരാവാഹികളായ ബി.ജയകുമാർ , രാജേന്ദ്ര ദേവ് , ടി.വി. മോഹനൻനായർ ,ടി. കെ രാജേന്ദ്രൻ, ഇ.കെ. പ്രതാപൻ , കെ. രാധ കൃഷ്ണൻ , ബി. ശിവകുമാർ .കെ.ഡി.സന്തോഷ്, വി. അനിൽ കുമാർ എന്നിവർ നേതൃത്വം നല്കി. ജൂൺ 5ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. വാഹന പ്രതിഷ്ഠക്ക് ശേഷമാണ് ധ്വജപ്രതിഷ്ഠ നടന്നത് . 14 കോൽ 2 അംഗുലം ഉയരമുള്ള ധ്വജത്തിൽ ചെമ്പിൽ തീർത്ത 17 പറകളും 17 വെണ്ടകളും മുകളിൽ പിച്ചളയിൽ തീർത്ത ഗരുഡ വാഹനവുമുണ്ട്. മാന്നാർ അനന്തൻ ആചാരിയാണ് ധ്വജ ശിൽപ്പി. ധ്വജപ്രതിഷ്ഠക്കു ശേഷം ബ്രഹ്മ കലശാഭിഷേകം, പ്രസാദ ഊട്ട് എന്നിവ നടന്നു. കൊടിയേറ്റിന് ശേഷം ഗായിക വൈക്കം വിജയലക്ഷ്മി കലാമണ്ഡപം ഉദ്ഘാടനം ചെയ്തു. പരിവാര പ്രതിഷ്ഠയും വലിയ ബലിക്കല്ല് ഉൾപ്പടെ 23 ബലിക്കല്ലിന്റെ ചൈതന്യ പ്രതിഷ്ഠയും വാഹന ബിംബ ക്രീയകളും നടത്തി. ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തിൽ 2016 ൽ ആരംഭിച്ച നവീകരണത്തിന്റെ ഭാഗമായി ക്ഷേത്രം പുനർ നിർമ്മിച്ച് പുന : പ്രതിഷ്ഠ നടത്തിയാണ് ഉൽസവത്തിന് കൊടി കയറിയത്. ശ്രീകോവിൽ , ഉപദേവതമാരുടെ ശ്രീ കോവിൽ , ചുറ്റമ്പലം , നമസ്കാരമണ്ഡപം, തിടപ്പള്ളി, സർപ്പസങ്കേതം, ഗോപുരം തുടങ്ങിയവയും നിർമ്മിച്ചാണ് ധ്വജപ്രതിഷ്ഠ നടത്തിയത്. ജൂൺ
2 ന് രാവിലെ 10 ന് ഉൽസവബലി വൈകിട്ട് 7.30 ന് ഭജൻസ്. 3 ന് വൈകിട്ട് 7.30 ന് തുള്ളൽ ത്രയം 4 ന് വൈകിട്ട് 8 ന് സംഗീത കച്ചേരി, 9.30 ന് വലിയ വിളക്ക് 5 ന് ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് കൊടിയിറക്ക് 7 ന് ക്ലാസിക്കൽ ഡാൻസ് 7.30 ന് ആറാട്ട് , ഭരതനാട്യം 8 ന് നൃത്ത നൃത്യങ്ങൾ, ആറാട്ട് എഴുന്നള്ളിപ്പ് 9 ന് വലിയ കാണിക്ക, 9.30 ന് 25 കലശാഭിഷേകം എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.
Follow us on :
Tags:
More in Related News
Please select your location.