Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാമത് ത്രിദ്വിന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് വൽ നാളെ തുടങ്ങും.

14 Mar 2025 11:15 IST

UNNICHEKKU .M

Share News :

മുക്കം: മുക്കം നഗരസഭ കേരള ചലച്ചിത്ര അക്കാദമിയുമായ് സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാർച്ച് 15, 16,17 തിയ്യതികളിൽ

മുക്കം പി സിതിയ്യേറ്ററിൽ വച്ച് നടക്കും. നഗരസഭ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ചലചിത്ര പ്രേമികൾക്ക് ലോകത്തിലെ മികച്ച സിനിമകൾ കാണു ന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുക, ഒരു പുതിയ ചലച്ചിത്ര ആസ്വാദന സംസ്കാരം വളർത്തിയെടുക്കുക, സിനിമാമേഖലയിലെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യംവെക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ലോകനിലവാരത്തിലുള്ള ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാ പ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം, സിനിമ പ്രവർത്തകരുമായുള്ള സംവാദം, ഓപ്പൺ ഫോറം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്ന പ്രാദേശിക സിനിമാ പ്രവർത്തകരുടെ ഷോർട് ഫിലിമുകളിൽ നിന്ന് മികച്ച സൃഷ്ടിക്ക് മുക്കം മുനിസിപ്പാലിറ്റിയുടെ

പ്രത്യേക പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.


ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മാർച്ച്‌ 15 ന് വൈകുന്നേരം 7 മണിക്ക് തിരുവമ്പാടി എം. എൽ. എ ലിന്റോ ജോസഫ് നിർവഹിക്കും. പ്രശസ്ത ചലച്ചിത്ര പ്രവർത്തകയായ ദീദി ദാമോദരൻ, കഥാകൃത്തും അഭിനേതാവുമായ രഘുനാഥ് പാലേരി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

വൈൽഡ് ടെയിൽസ്, ക്വീൻ ഓഫ് കത്വ, ഫെമിനിച്ചി ഫാത്തിമ, അപ്പുറം, മാവോയിസ്റ്റ്, ചോപ്പ്, നഖക്ഷതങ്ങൾ, ഓർമ്മകൾ ഉണ്ടായിരിക്കണം തുടങ്ങിയ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.ടി ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർ വേണു കല്ലുരുട്ടി, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിജയൻ, ഷിംജി പി. സി, വിജീഷ് പരവരി, സുനിൽ മണാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News