Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2025 11:30 IST
Share News :
മുക്കം:മുക്കം നഗരസഭ സമഗ്രം നൂതനം വിദ്യാഭ്യാസം" പദ്ധതിയുടെ ഭാഗമായി "നൃത്തശാല" നൃത്ത പരിശീലന പരിപാടി ആരംഭിച്ചു. മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിശീലനപരിപാടി നരസഭാ ചെയർമാൻ പിടി. ബാബു ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർഅശ്വതി സനോജ് അധ്യക്ഷയായി . പ്രധാനാധ്യാപകൻ മനോജ് ,ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജംഷീന എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നാല്പത്തിലധികം കുട്ടികൾ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്
"സമഗ്രം നൂതനം വിദ്യാഭ്യാസം" പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ടു ദിവസത്തെ പരിസ്ഥിതി സഹവാസ കേമ്പ് വേനപ്പാറ യുപി സ്കൂളിലും വനപർവത്തിലുമായി നടന്നു താഴേക്കോട് യു.പി സ്കൂളിൽ നാടകക്കളരി കുഞ്ഞാറ്റക്കിളികൾ എന്ന പേരിൽ നടന്നു. അധ്യാപകർക്കുള്ള ഗണിതശാസ്ത്ര പഠനോപകരണ നിർമാണശില്പശാല കല്ലുരുട്ടി സെൻതോമസ് യുപി സ്കൂളിലും സംഗീത പരിചയം താഴെക്കോട് ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ ബാങ്ക് ഓഡിറ്റോയത്തിലും ഇംഗ്ലീഷ് ഫെസ്റ്റ് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലും പ്രസംഗ പരിശീലനം ചേന്നമംഗലൂർ ഗവൺമെൻറ് യുപി സ്കൂളിലും ചിത്ര പരിചയം നീലേശ്വരം ഹൈസ്ക്കൂളിലും വരും ദിവസങ്ങളിൽ നടക്കും. നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.വിവിധ മേഖലകളിലെ പ്രഗൽഭരായ അധ്യാപകരാണ് വിവിധ സെക്രട്ടറി കൈകാര്യം ചെയ്യുന്നത്.വ്യത്യസ്തങ്ങളായ പരിപാടികളാണ് നഗരസഭ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് നിങ്ങൾ നീന്തി വാ മക്കളെ സ്റ്റാമിന തുടങ്ങിയവ അവയിൽ ചിലതുമാത്രം.എല്ലാ പ്രൈമറി സ്കൂളുകൾക്കും ലൈബ്രറി പുസ്തകങ്ങൾ കായികോപകരണങ്ങൾ എന്നിവയും നഗരസഭ വിതരണം ചെയ്യുന്നുണ്ട്
Follow us on :
Tags:
More in Related News
Please select your location.