Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 20:28 IST
Share News :
വൈക്കം: “എന്റെ നഗരം സുന്ദര നഗരം” സ്വച്ച് ഭാരത് ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ വൈക്കം ലയൺസ് ക്ലബ് വൈക്കം നഗരം, വലിയകവല റൗണ്ട് പരിസരവും ശുചീകരിക്കുകയും റോഡിലെ മാർക്കിങ് പെയിൻ്റിംഗ് നടത്തുകയും ചെയ്തു. വൈക്കം ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ജയകുമാറിന്റെ അധ്യക്ഷതയിൽ ഫസ്റ്റ് വൈസ് പ്രസിഡന്റ് മനോജ് കുമാർ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. എൻ രാധാകൃഷ്ണൻ, റീജിയണൽ ചെയർമാൻ മാത്യൂ കോടാലിച്ചിറ, സോൺ ചെയർമാൻ വി.വി സുരേഷ് കുമാർ, ലയൺസ് ക്ലബ് അംഗങ്ങളായ ബൈജു മാണി, ജോബി കുര്യൻ, സുനിൽ കാസിൽ, സന്തോഷ്, രൂപേഷ് .ആർ മേനോൻ, ജിമോൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് ഓഫ് ഇൻ്റർനാഷണൽ വെക്കം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ക്ഷേമ പ്രവർത്തങ്ങൾക്കൊപ്പം ' എൻ്റെ നഗരം സുന്ദര നഗരം ' എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ ദിവസം വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലൻ്റിൽ ' ഐ ലൗ വൈക്കം ' പ്രൊജക്ട് ക്രമീകരിച്ച് സുന്ദരമാക്കി വൈക്കത്തിൻ്റെ മുഖഛായ മാറ്റിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.