Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ ഫുട്ബാള്‍ ക്ലബ്ബും നിര്‍മല കോളേജ് ക്വിസ് ക്ലബും സംയുക്തമായി ഫുട്ബാള്‍ ക്വിസ് നടത്തി

01 Oct 2024 09:10 IST

- Antony Ashan

Share News :

മുവാറ്റുപുഴ : മൂവാറ്റുപുഴ ഫുട്ബാള്‍ ക്ലബ്ബും നിര്‍മല കോളേജ് ക്വിസ് ക്ലബും സംയുക്തമായി ഓള്‍ കേരള ഫുട്ബാള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 35 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. നിര്‍മല കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ് ഫുട്ബോള്‍ ക്വിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫുട്ബാള്‍ ചരിത്രം, ക്ലബുകള്‍, ലീഗുകള്‍,കളിക്കാര്‍,റെക്കോര്‍ഡുകള്‍, ഇന്ത്യന്‍ ഫുട്ബാള്‍, കേരള ഫുട്ബാള്‍ എന്നീ മേഖലകളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. പ്രശസ്ത ക്വിസ് മാസ്റ്റര്‍ എ ആര്‍ രഞ്ജിത്താണ് ക്വിസ് നയിച്ചത്. രണ്ട് റൗണ്ടുകളായി നടത്തിയ മത്സരത്തില്‍ എറണാകുളം സ്വദേശികളായ അഖില്‍ ഘോഷ്, വിഷ്ണു വിജയ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവന്‍, സെക്രട്ടറി സാബു പി വാഴയില്‍, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, കോളേജ് ക്വിസ് ക്ലബ് കോര്‍ഡിനേറ്റര്‍മാരായ ബോണി സാമുവല്‍, അനിത ജെ മറ്റം, വിദ്യാര്‍ഥി പ്രതിനിധി ജെം കെ ജോസ് എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Follow us on :

More in Related News