Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 12:46 IST
Share News :
മലപ്പറം : മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നിരവധി വിദ്യാർഥികള്‍ക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂള്‍ താല്‍ക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് അടച്ചിടാൻ നിർദേശം നല്‍കിയത്.
കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് രോഗബാധ.
ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റുകുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.
ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് രോഗം പടരാതിരിക്കാനാണ് ക്ലാസുകള്‍ നിർത്തിവെച്ചതെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞു. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.
Follow us on :
Tags:
More in Related News
Please select your location.