Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 20:32 IST
Share News :
മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആദ്യ ദിനത്തിൽ12 ഇനങ്ങളുടെ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചിരിക്കെ ആതിഥേയരായ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്ക്കൂൾ 30 പോയൻ്റുകൾ നേടി മുന്നേറുന്നു. തൊട്ട് പിറകിൽ 25 പോയൻ്റുകളുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയുമുണ്ട്. മൂന്നാം സ്ഥാനത്ത് 20 പോയൻ്റിൽ മുക്കം ഹയർ സെക്കണ്ടറിക്കാണ് . ഹൈസ്ക്കൂൾ വിഭാഗത്തിൽ 25 പോയൻ്റുമായി കൊടിയത്തൂർ പി.ടി എം തന്നെ മുന്നിൽ, രണ്ടാം സ്ഥാനത്ത് 20 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളും, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും ഒപ്പത്തിനൊപ്പമുണ്ട്. യൂ.പി വിഭാഗത്തിൽ കാശ്ശേരി എച്ച് എൻസികെ. എൻഎയുപിഎസ് 14 പോയൻ്റിൽ മുന്നിലുണ്ട്. അതേസമയം കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യൂപിഎസ് 10 പോയൻ്റിൽ പിറകിലുണ്ട്. എൽപി വിഭാഗത്തിൽ 7 മത്സരങ്ങൾ പൂർത്തീയായിരികെ 25 പോയൻ്റുമായി പുല്ലൂരാ പാറ സെ ൻ്റ് ജോസഫ് യൂ.പി സ്ക്കൂൾ മുന്നിലാണ് രണ്ടാം സ്ഥാനത്ത് 20 പോയൻ്റുമായി മണാശ്ശേരി ഗവ. യൂ പി സ്ക്കൂളാണ്. അറബിക്ക് സാഹിത്യോത്സവത്തിൽ അഞ്ച് ഇനങ്ങളുടെ മത്സരഫലം പ്രഖ്യാപിച്ചപ്പോൾ 25 പോയൻ്റിൽ ആതിഥേയരായ കൊടിയത്തൂർ പി.ടി എം തന്നെ മുന്നിൽ . തൊട്ടു പിറകിൽ 23 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയുമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.