Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം.

03 Aug 2026 13:19 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം പാണക്കാട് എടയിപ്പാലത്തിന് സമീപം കരുവാക്കുണ്ടില്‍ വീണ്ടും മണ്ണിടിച്ചില്‍. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നിന്‍റെ ഭാഗമാണ് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം.


മാധ്യമപ്രവർത്തകരടക്കം നിരവധി പേർ ഇവിടെ നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ മണ്ണിടിയുന്നത് കണ്ടതിനെ തുടർന്ന് ആളുകള്‍ ഓടിമാറിയതിനാല്‍ വൻ അപകടം ഒഴിവായി. അതേസമയം രക്ഷപ്പെടുന്നതിനിടെ ചിലർക്ക് വീണ് പരുക്കേറ്റുവെന്ന് വിവരമുണ്ട്. മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ മണ്ണുമാന്തി യന്ത്രം എത്തിച്ച്‌ തെരച്ചില്‍ നടത്തുകയാണ്.

Follow us on :

More in Related News