Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 08:45 IST
Share News :
ദക്ഷിണ എത്യോപ്യയിലെ കെഞ്ചോ-ഷാച്ച പ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 200-ലധികം ആളുകൾ മരിച്ചു,
148 പുരുഷന്മാരും 81 സ്ത്രീകളും മരിച്ചതായാണ് പ്രാദേശിക കമ്മ്യൂണിക്കേഷൻ അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റിന്റെ സ്ഥിരീകരണം.
ചെളിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന്റേയും, താൽക്കാലിക സ്‌ട്രെച്ചറുകളിലും,ത് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു,
തിങ്കളാഴ്ചയായിരുന്നു അപകടം. തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ, ഹാർഡ് ടു ആക്സസ് ഏരിയയിൽ ഉണ്ടായ ദുരന്തം 14,000-ത്തിലധികം ആളുകളെ ബാധിച്ചതായി യുഎൻ മാനുഷിക പ്രതികരണ ഏജൻസിയായ OCHA പറഞ്ഞു.
കനത്ത മഴയെ തുടർന്നുണ്ടായ ആദ്യ മണ്ണിടിച്ചിലിൽ നാട്ടുകാരെ സഹായിക്കാൻ പോയ നിരവധി പേർ ദുരന്തത്തിൽ മരിച്ചു.
മരിച്ചവിരിൽ പ്രാദേശിക ഭരണാധികാരികളും, അധ്യാപകരും, ആരോഗ്യ വിഭാഗം പ്രവർത്തകരും, കാർഷകരും ഉൾപെടും.
മെയ് മാസത്തിൽ സമാനമായ മണ്ണിടിച്ചിലിൽ 50 ലേറെ പേർ മരിച്ചിരുന്നു.
കഴിഞ്ഞ വർഷം 20ലേറെ പേർ കൊല്ലപെട്ടു.
മഴയില് മണ്ണിടിച്ചിൽ സാധാരണമായ സ്ഥലമാണ് ഇത്.
2017-ൽ നടന്ന മറ്റൊരു ദുരന്തത്തിൽ മലയിടിഞ്ഞ് 113 പേർ മരിച്ചിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും മാരകമായ മണ്ണിടിച്ചിൽ 2017 ഓഗസ്റ്റിൽ സിയറ ലിയോണിൻ്റെ തലസ്ഥാനമായ ഫ്രീടൗണിലാണ്, 1,141 പേരാണ് കൊല്ലപെട്ടത്.
Follow us on :
Tags:
More in Related News
Please select your location.