Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2025 21:35 IST
Share News :
കടുത്തുരുത്തി: റോഡ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാകുന്ന കടുത്തുരുത്തി - പിറവം റോഡിൽ കൈലാസപുരത്തിനും അറുന്നൂറ്റിമംഗലത്തിനും ഇടയിൽ അപകടത്തിന് ഇടയാക്കുന്ന വിധത്തിൽ റോഡിലേക്ക് കയറി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
പിറവം - കടുത്തുരുത്തി റോഡ് ടാറിംഗ് ആരംഭിക്കുന്നതിന് മുൻപായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടാനുള്ള നടപടികൾ നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൻ്റെയും കെ.എസ്.ഇ.ബി യുടേയും എഞ്ചിനീയർമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും അഡ്വ.മോൻസ് ജോസഫ് എംഎൽഎ ചർച്ച നടത്തി . ടാറിംഗിനു ശേഷം പോസ്റ്റ് മാറ്റിയിടണമെങ്കിൽ ടാർ ചെയ്ത് ഭാഗം വെട്ടിപൊളിക്കണം. ഇത്തരം ദുരവസ്ഥ ഒഴിവാക്കാൻ ഉടനെ തന്നെ പോസ്റ്റുകൾ മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിൽ പ്രശ്നത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഡ്വ.മോൻസ് ജോസഫ് എംഎൽഎ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വൈദ്യുതി വകുപ്പിൻ്റെയും പൊതുമരാമത്ത് വകുപ്പിൻ്റെയും മേൽനോട്ടത്തിൽ ജോയിൻ്റ് ഇൻസ്‌പെക്ഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാറ്റിയിടാനുള്ള പോസ്റ്റുകൾ ഏതൊക്കെയെന്ന് ആദ്യം നിർണ്ണയിക്കുന്നതാണ് . തുടർന്ന് ഇതിനുള്ള ഫണ്ട് പൊതുമരാമത്ത് വകുപ്പ് അടക്കാനും ധാരണയായിട്ടുണ്ട് . ഇതിൻ്റെയടിസ്ഥാനത്തിൽ വൈദ്യുതി വകുപ്പ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.