Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'sorry' എന്ന് മെസ്സേജ് നീലേശ്വരം ചായ്യോത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

29 Jun 2026 07:30 IST

NewsDelivery

Share News :

​ നീലേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചായ്യോം ബസാറിന് സമീപത്തെ ഉണ്ണികൃഷ്ണന്റെ മകൾ സാൻവിയ (16) ആണ് മരിച്ചത്.

​ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രാവിലെ സാൻവിയ മാതാപിതാക്കൾക്ക് വാട്സാപ്പിൽ 'സോറി' എന്ന് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ഈ മെസ്സേജ് ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പെൺകുട്ടി വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ രണ്ടാമത്തെ നിലയിൽ ചെന്ന് നോക്കിയപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

​ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

Follow us on :

More in Related News