Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 11:57 IST
Share News :
മുക്കം:സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ വനിതകൾക്ക്
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഒരു ഡിവിഷനിൽ 60 പേർക്ക് എന്ന കണക്കിൽ നഗരസഭാ പരിധിയിൽ 2000 കപ്പുകളാണ് നൽകുന്നത്.ഒരു മെൻസ്ട്രുവൽ കപ്പ് അഞ്ചു മുതൽ പത്തു വർഷം വരെ ഉപയോഗിക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മുക്കം സി.എച്ച്.സി യിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു.. വാർഡ് കൗൺസിലർമാരായ അശ്വതി സനൂജ്, പി. ജോഷില, വസന്തകുമാരി, കെ.കെ റൂബീന,എം.ടി വേണുഗോപാലൻ,
ഫാത്തിമ കൊടപ്പന, ഡോ; ആലിക്കുട്ടി, തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.