Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേമ്മുറി ചിറപ്പുറത്ത് ഇല്ലത്ത് സി. എൻ. പുരുഷോത്തമൻ ഇളയത് അന്തരിച്ചു.

10 Mar 2025 22:23 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:പാമ്പാക്കുട മേമ്മുറി ചിറപ്പുറത്ത് ഇല്ലത്ത് സി. എൻ. പുരുഷോത്തമൻ ഇളയത് (73) അന്തരിച്ചു. പാമ്പാക്കുടയിലും ചുറ്റുവട്ടത്തുമായുള്ള പന്ത്രണ്ട് കരകളുടെ പാരമ്പര്യ പുരോഹിതനാണ്. ഏറെ കാലമായി മഹാശിവരാത്രി പിതൃതർപ്പണത്തിന് പാഴൂർ ശിവരാത്രി മണപ്പുറത്ത് കാർമ്മികനായിരുന്നു. മേമ്മുറി മടത്തേക്കാവ് ഉമാമഹേശ്വര ക്ഷേത്രം ട്രസ്റ്റിയാണ്. ദീർഘ കാലമായി പാമ്പാക്കുടയിൽ വ്യാപാരിയുമാണ്. ഭാര്യ: തൃപ്പൂണിത്തുറ ചേന്ദമംഗലത്തില്ലം കുടുബാഗം രാധ. മക്കൾ: പ്രദീഷ് പി.ഇളയത് (എസ്.ഡി. ഹാർഡ്‌വെയർ കാക്കൂർ), രതീഷ് പി. ഇളയത് (എസ്‌ഡി ഹാർഡ്‌വെയർ പാമ്പാക്കുട). മരുമക്കൾ: ശീവിദ്യ, കല്ലാരിവേലിൽ ഇല്ലം, പൊൻകുന്നം, സൂര്യ, ചെമ്പകശ്ശേരി ഇല്ലം, തൃശൂർ. സഹോദരൻ സി.എൻ. ഉണ്ണികൃഷ്‌ണൻ ഇളയത് (എൽ.ഐ.സി. ഏജന്റ്) .സംസ്ക്കാരം ചൊവ്വാഴ്ച 4 ന് ഇല്ലവളപ്പിൽ .




Follow us on :

More in Related News