Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 20:05 IST
Share News :
കടുത്തുരുത്തി: മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ കഴിയുന്ന രോഗികളെ കാണാൻ എത്തുന്നവർക്കുള്ള സന്ദർശക വിലക്ക് മാറ്റുമെന്നു മന്ത്രി കെ.മുരളീധരൻ. ഇത് സംബന്ധിച്ച നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തിന് മുൻപ് ആശുപത്രി സന്ദർശനം എങ്ങനെയായിരുന്നോ ആ രീതിയിൽ മാറ്റാനാണ് നിർദേശം നൽകിയത്. കോവിഡിന് മുൻപ് വൈകിട്ട് 4 മുതൽ 6 വരെ സന്ദർശകർക്ക് വാർഡുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. മറ്റു സമയങ്ങളിൽ പാസ് മുഖേന വാർഡുകളിലേക്ക് പോകാൻ സൗകര്യം നൽകിയിരുന്നു. ഇതാണ് കോവിഡ് കാലത്തെ സുരക്ഷയുടെ പേരിൽ ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും ചേർന്ന് അവസാനിപ്പിച്ചത്.വാർഡുകളിലെ രോഗികളെ കാണാനായി ബന്ധുക്കൾക്കും പരിചയക്കാർക്കും നിലവിൽ കയറാനാവാത്ത സ്ഥിതിയാണ്. പാസ് മുഖേന സന്ദർശനം നിയന്ത്രിച്ചതാണെന്നും വിലക്ക് ഇല്ലെന്നുമാണു വർഷങ്ങളായി അധികൃതർ പറയുന്നതെങ്കിലും സാധാരണക്കാർക്ക് വാർഡുകളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥിതിയാണ്. ഇത് മാറ്റണമെന്നു കാലങ്ങളായി രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായില്ല. കോവിഡ് കഴിഞ്ഞ് വർഷങ്ങളായിട്ടും അതിന്റെ പേരിൽ കൊണ്ടുവന്ന വിലക്ക് പിൻവലിക്കാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. വാർഡുകളിൽ നിയന്ത്രണമില്ലാതെ സന്ദർശകർ കയറുന്നതിലൂടെ മോഷണം നടക്കുന്നതും, വിലക്കിനു കാരണമായി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും മോഷണങ്ങൾക്കു കുറവില്ല.
Follow us on :
Tags:
More in Related News
Please select your location.