Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 11:16 IST
Share News :
മുക്കം: ഗതാഗതം ദുസ്സഹമായ മാവൂർ കട്ടാങ്ങൽ റോഡിൽ നടത്തേണ്ട
റീ ടാറിംഗിനുള്ള ടെൻ്റർ നടപടികൾ അനിശ്ചിതമായി നീളുന്നു. ഇതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതി സായാഹ്ന ധർണ്ണ നടത്തി.ഒന്നര പതിറ്റാണ്ട് കാലമായി
റിപ്പയറിങ് നടത്താത്ത റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സംയുക്ത സമരസമിതി ഏറെക്കാലമായി സമരം തുടരുന്നു. റോഡ് നവീകരണത്തിന് കാലതാമസം എടുക്കുന്നത് കണക്കിലെടുത്ത്
റീ ടാറിംഗ് നടത്താമെന്ന് എംഎൽഎ സമ്മതിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റീ ടാറിങ് നടത്താൻ പര്യാപ്തമായ തുക അനുവദിക്കാത്തതാണ്
ടെൻഡർ നടപടികൾക്കുള്ള തടസ്സം
എന്നതാണ് പ്രധാന്ന ആക്ഷേപം.
ദുരിത യാത്രയ്ക്ക് അറുതി വരുത്താത്തതിൽ പ്രതിഷേധിച്ചാണ് സമരസമിതി കഴിഞ്ഞദിവസം പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തിയത്. മാവൂർ അങ്ങാടിയിൽ നടന്ന ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ പി അഹമ്മദ്, മുസ്ലിം ലീഗ് സെക്രട്ടറി കെ ഉസ്മാൻ, വിനോദ് എം എ (ബിജെപി)മൻസൂർ മണ്ണിൽ (കേരള പ്രവാസി അസോസിയേഷൻ) യുകെ അഷ്റഫ് (എസ്ഡിപിഐ)സത്യൻ കുതിരാടം ( കോൺഗ്രസ് ) കെ ഉണ്ണികൃഷ്ണൻ (പഞ്ചായത്ത് അംഗം) ഗീതാമണി (പഞ്ചായത്ത് അംഗം) , അബൂബക്കർ മാസ്റ്റർ, നിധീഷ് കുറ്റിക്കടവ് , ( കർഷക കോൺഗ്രസ് ) റസാഖ് (മർച്ചൻസ് അസോസിയേഷൻ) മുനീർ കുതിരാടം (കർഷകസംഘം)
സമരസമിതികൺവീനർ എം.എൽ.സി മുഹമ്മദ് , സത്യൻ അടുവാട് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.