Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 12:01 IST
Share News :
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന ചർച്ചകൾക്കെതിരെ പ്രതികരിച്ച് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി. നാൽപതിലധികം സിനിമകൾ മമ്മൂട്ടിയോടൊപ്പം ചെയ്തിട്ടുള്ള തനിക്ക് മമ്മൂട്ടിയുടെ സ്വഭാവം വ്യക്തമായി അറിയാമെന്നും ‘നേരറിയാൻ സിബിഐ’ എന്ന തന്റെ സിനിമയിൽ കാപ്ര എന്ന കഥാപാത്രമായി തിലകനെ വിളിക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി ആണെന്നും എസ്.എൻ. സ്വാമി പറഞ്ഞു തിലകന് സിനിമയിൽ വിലക്കുള്ള സമയമായതിനാൽ തനിക്കും കെ. മധുവിനും അദ്ദേഹത്തെ വിളിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ തിലകൻ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് മമ്മൂട്ടി പറയുകയും താൻ തന്നെ വിളിക്കാം എന്ന് പറയുകയും ചെയ്‌തെന്ന് എസ് എൻ സ്വാമി പറയുന്നു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കേട്ട് വേദന തോന്നിയതുകൊണ്ടാണ് തനിക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് സ്വാമി എൻലൈറ്റ് മീഡയിയോട് പറഞ്ഞു.
കഥ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ സീൻ ബൈ സീൻ ആയി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിലകന് വിലക്കുള്ള സമയമായതിനാൽ അദ്ദേഹത്തെ വിളിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോയെന്ന സംശയമുണ്ടായിരുന്നു. പക്ഷേ കഥ വായിച്ചു കഴിഞ്ഞ് മമ്മൂട്ടി ആദ്യം പറഞ്ഞത് ഈ കഥാപാത്രത്തെ തിലകൻ തന്നെ അവതരിപ്പിക്കണം എന്നാണ്. ആരും പറഞ്ഞില്ലെങ്കിൽ ഞാൻ വിളിച്ചു പറയാം എന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ പറയുന്ന ഒരാളാണ് മമ്മൂട്ടി. ആ മമ്മൂട്ടി തിലകനെ ഒഴിവാക്കാൻ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് വാസ്തവവിരുദ്ധമാണ്.’ എസ്. എൻ സ്വാമി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.