Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ആറ് മാസം കൊണ്ട് 1000 കോടി കടന്ന് മലയാള സിനിമ

07 Jul 2024 16:13 IST

Shafeek cn

Share News :

മുബാറക്ക് പുതുക്കോട്


എറണാകുളം: ഈ വര്‍ഷത്തിന്റെ പകുതിയില്‍ എത്തിനില്‍ക്കുമ്പോള്‍ മികച്ച നേട്ടമാണ് മലയാള സിനിമ നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം,പ്രേമലൂ,ആടുജീവിതം,വര്‍ഷങ്ങള്‍ക്ക് ശേഷം,ഭ്രമയുഗം,ടര്‍ബോ, ഓസ്ലര്‍, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ സിനിമകള്‍ റെക്കോര്‍ഡ് കളക്ഷനാണ് വേള്‍ഡ് വൈഡായി തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഏകദേശം ആയിരം കോടിയാണ് നേടിയിരിക്കുന്നത്.ആദ്യമായാണ് ആറ് മാസം കൊണ്ട് ഇത്രയും വലിയ നേട്ടം മലയാള സിനിമ നേടുന്നത്. 


കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക,തെലങ്കാന, ആന്ദ്രാപ്രദേശ്, നോര്‍ത്ത് ഇന്ത്യ, ഓവര്‍ സീസ് തുടങ്ങിയ മാര്‍ക്കെറ്റുകളില്‍ മികച്ച നേട്ടം കൈവരിച്ചു. ഇതിന് മലയാള സിനിമയെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മഞ്ഞുമ്മല്‍ ബോയ്‌സാണ്. ആടുജീവിതവും,പ്രേമലൂവും,ആവേശവും പിന്തുണ നല്‍കിയതോടെ മലയാള സിനിമ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയ ഇന്‍ഡസ്ട്രിയായി മാറി. തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ സിനിമകളെക്കാള്‍ മാര്‍ക്കെറ്റ് കൂടി.


Follow us on :

More in Related News